Tuesday, June 21, 2011

പ്രപഞ്ച നീതി ഖുര്‍-ആനില്‍

ഇസ്മുല്‍ അഗ്ലത്തില്‍ ഞാന്‍ തുടങ്ങി
അലിഫില്‍ കുറിക്കട്ടേ ഞാനീ ധര്‍മ്മം
ലാമില്‍ കുറിക്കട്ടെ ഞാനീ കര്‍മ്മം
മീമാല്‍ കുറിക്കട്ടെ ഞാനീ മര്‍മ്മം
ഭാവന മിഥ്യകളെന്നിയേ
ഞാനോതും വാക്യങ്ങളൊക്കെയും
തീരാ വേദനയാണെന്റെ ഹൃത്തിനു
തീവ്രവാദിയോ ഈ വേദം ചൊല്ലുക.

മറ്റൊന്നു മല്ലിത് ഈ ഗ്രന്ഥം, നേര്‍
വഴിയാണിത്‌ സശ്രദ്ധര്‍ക്ക്
വിശ്വാസം വേണം അദ്രിശ്യത്തില്‍
പ്രാര്‍ത്ഥന നീ പുല്‍കി നോല്‍ക്കണം
നല്‍കണം നീ ദാനം സമ്പത്തില്‍
വിശ്വസിക്കേണം നീ സന്ദേശത്തില്‍
പരലോകം കരുതേണം നിന്‍ വീടായ്
എങ്കില്‍ നീയാണാ ചൊല്ലിയ സശ്രദ്ധര്‍.

താക്കീതും സത്യനിഷേധങ്ങള്‍
ആവര്‍ത്തിച്ചോതുന്നീ പുസ്തകം
എന്തെന്നറിയണം കൂട്ടരേ
ഇസ്ലാമില്‍ ശിക്ഷതന്‍ വേദന
ഈ വേദം സത്യമായ് ചൊല്ലുവാന്‍
ഞാന്‍ കൂട്ട് തേടുന്നു നീതിയെ
നാച്യുറല്‍ ജസ്ടിസിന്‍ നീതിയെ
ശാസ്ത്രത്തിന്‍ പ്രാപഞ്ചിക സത്യത്തെ.

എന്തീ പ്രാപഞ്ചിക നീതി പോല്‍
പഞ്ചഭൂതങ്ങള്‍ തന്‍ നീതി താന്‍
പണ്ടേ ഉദിച്ച്ചതാണീ മണ്ണില്‍
ഖുറാന്‍ പറയുന്നു, ഓര്‍ക്കണം
അന്ത്യനാളെത്ര ഭയാനകം.

ആകാശ ഭൂമിയെ ഗോളങ്ങളെ
ഘോരമായ് പെയ്യുന്ന മേഘങ്ങളെ
കൊടും കാറ്റിനെ തീയിന്‍ ഭയാനകത
ആര്‍ത്തലയ്ക്കുന്ന സമുദ്രങ്ങളെ
കത്തി തിളയ്ക്കുന്ന പര്‍വ്വതത്തെ
സാക്ഷിയായ് ചൊല്ലുന്നൂ എന്‍ ദൈവം
അന്ത്യ നാളിന്റെ ഭയാനകത.
ഇസ്ലാമിന്‍ ദൈവം ക്രൂരനോ?

അല്ലിതറിയേണം കൂട്ടരേ
പരമ കാരുണ്യവാനാണവന്‍
അന്ത്യ നാള്‍ ദൈവത്തിന്‍ സൃഷ്ടിയല്ല
പ്രാപഞ്ചിക നീതി സിദ്ധാന്തത്തില്‍

ക്രൂരമാം നമ്മളീ മാനുഷര്‍
പാവം മരങ്ങളെ കൊയ്തീടുമ്പോള്‍
അന്തരീക്ഷം മാലിന്യ പൂരിതമാക്കുമ്പോള്‍
ഗോളങ്ങളെ കയ്യേറുമ്പോള്‍
മണ്ണിനെ ടാറും സിമാന്റിനാല്‍ മൂടുമ്പോള്‍
സമുദ്രം നികത്തി മുന്നേറുമ്പോള്‍
പ്രകൃതിയെ കൊന്നോടുക്കീടുമ്പോള്‍
ഈ പ്രകൃതി തന്‍ കണ്ണീരും
ആര്‍ത്ത നാദങ്ങളും അട്ടഹാസങ്ങളും
പൊട്ടിത്തകര്‍ച്ചയും പ്രതികരണമായ്
ഭവിക്കുമ്പോള്‍ അതിനെ വിവക്ഷിപ്പൂ
ഖുറാനില്‍ അന്ത്യനാളെത്ര ഭീകരം
ഈ നാളിന്‍ മുന്നറിയിപ്പിനായ്
ഈ വേദം നമ്മള്‍ക്ക് മുന്നിലായ്

ശാസ്ത്രത്തില്‍ ന്യൂട്ടന്റെ മൂന്നാം തത്വം
ആക്ഷന്‍ റിയാക്ഷന്റെ മൂന്നാം തത്വം
മാനവര്‍ കാട്ടുമീ ക്രൂരതയ്ക്ക്
പ്രപഞ്ചത്തിന്‍ റിയാക്ഷന്‍ അന്ത്യനാള്‍

ആകാശ ഗോളത്തിന്‍ രൌദ്രങ്ങളെ
ആഴിതന്നൂഴി തന്‍ ദുഖങ്ങളെ
ആവര്‍ത്തിച്ചോതുന്നോരീ പുസ്തകം
മാത്രമാണിന്നില്‍ പ്രപഞ്ച സ്നേഹി.

8 comments:

 1. പ്രക്രതിയോടു നാം ചെയ്യുന്ന ദുഷ്ടതയെ പ്രക്രതി കോപത്തോടെ നമ്മളിലേക്ക് ആഞ്ഞടിക്കുന്നു കാറ്റായും , കടലയും ,മഴയായും .ആകാശത്തെയും , ഭുമിയും സ്നേഹിക്കുവിന്‍ അവ നമ്മുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും നന്മ ചൊരിയും

  ReplyDelete
 2. nanmayulla kavitha...manohara varikal....

  ReplyDelete
 3. rabbana athina fi dunya hasanathan va fil akhirathi hasanathan vakina adhabhannaar.....

  ReplyDelete
 4. ഇഷ്ട്ടയിട്ടോ ....ഖുര്‍ആന്‍ ഒരു കവിതയില്‍ വിരിഞ്ഞപ്പോള്‍ എന്തൊന്നില്ലാത്ത അനുഭൂതി ...നന്മ ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം ..

  ReplyDelete
 5. നന്നായീണ്ട്..
  ഖുര്‍ആന്‍ വാക്യങ്ങള്‍ക്കു കാവ്യരൂപം കൊടുത്ത അമൃതവാണി ഓര്‍മ്മ വന്നു..

  ***
  please remove word verification

  ReplyDelete
 6. very good
  iniyum ezhuthuka
  Allahuvinte namathil

  ReplyDelete
 7. very good
  iniyum ezhuthuka
  Allahuvinte namathil

  ReplyDelete