Sunday, January 10, 2021

ഞാൻ ആര് ?

പണ്ടതാ ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

റഹ്‌മാൻ റഹീമാണ് എന്റെ പുണ്യ പേരെങ്കിൽ

 

റഹം ആ ഗര്ഭത്തിന്റെ വേദന ഞാനേ തന്നെ

 

സ്ത്രീത്വമായ് പിറക്കുന്ന രഹമും ഞാനേ തന്നെ.

 

അന്നതാ ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തു

 

യത്തീമിനെ കാക്കാതെ എന്നെ നീ കാണില്ലെങ്കിൽ

 

ഞാനാണ് യത്തീമിന്റെ വേദന ഞാനേ തന്നെ

 

ഞാനാണ് അനാഥത്വത്തിൻ വേദന ഞാനേ തന്നെ

 

അന്നതാ ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

മിസ്‌കീനിനെ കാണാതെ എന്നെ നീ കാണില്ലെങ്കിൽ

 

ഞാനാണ് മിസ്‌കീനിന്റെ വേദന ഞാനേ തന്നെ

 

ഞാനാണ് പാവങ്ങൾ തൻ വേദന ഞാനേ തന്നെ

 

അന്നതും ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

ഫക്കീറിനെ കാക്കാതെ എന്നെ നീ കാണില്ലെങ്കിൽ

 

ഞാനാണ് ഫക്കീറിന്റെ വേദന ഞാനേ തന്നെ

 

ക്രൂരമീ പ്രവാസത്തിൻ വേദന ഞാനേ തന്നെ

 

അന്നതും ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

സ്വർഗത്തിൽ പൂമൊട്ടായി വാഴുന്ന മജ്‌നൂനിനെ

 

ഞാനാണ് മജ്‌നൂനിന്റെ വേദന ഞാനേ തന്നെ

 

ഞാനാണ് ഹൃദയം പൊട്ടും ഭ്രാന്തെന്ന മജ്‌നൂൻ ഞാനേ തന്നെ

 

ആണവായുധങ്ങളും രാസജൈവായുധവുമായ്

 

ഭൂമിയിൽ സമാധാനം തകർത്തു നീ മുന്നേറുമ്പോൾ

 

മനുഷ്യാ, നീ മൂലമീ ഭൂമിയും തകരുമ്പോൾ

 

ഞാനാണ് സമാധാനം തേടുന്ന ഭ്രാന്തൻ ഞാനേ

 

മലിനീകരണമാം ഫസാദായി നീ ഭൂമിയെ

 

അന്തരീക്ഷത്തെ തന്നെ ഈ അണ്ഡ കടാഹത്തെ

 

ഈ ഗോള ഗോളാന്തര സൗരയൂഥത്തെ തന്നെ

 

നശിപ്പിച്ചു നീ മുന്നേറുമ്പോൾ സമാധാനം ഞാനേ തന്നെ

 

നീ നശിപ്പിക്കുന്നൂ വായുവും ഓസോൺ ലെയർ

 

നീ പായുന്നൂ ബുധനിൽ വ്യാഴത്തിലും

 

ഇല്ല നീ പോകില്ലല്ലോ മനുഷ്യാ തകർക്കില്ല

 

ഭൂമിക്ക് മേലെയൊരു ട്രാൻസ്‌ഗ്രേഷൻ നടത്തില്ല.

 

ഞാനാണ് സത്യാസത്യ വേദിയാം മനുഷ്യന്റെ

 

നിർണയം തകർക്കുന്ന ശക്തിയാം ദേവീ സത്യം

 

ഞാനാണ് അഹത്തിൻ സത്യം, ഞാനാണ് ഇഹത്തിൻ സത്യം

 

ഞാനാണ് സത്യാസത്യ ദൈവത്തിന്നുറവിടം .

 

No comments:

Post a Comment